
Kuwait Expat Embezzling Money: കുവൈത്തിലെ കമ്പനി ആസ്ഥാനത്തുനിന്ന് 17,000 ദിനാർ തട്ടിയെടുത്ത് പ്രവാസി മുങ്ങി; തെരച്ചിൽ ശക്തമാക്കി
Kuwait Expat Embezzling Money കുവൈത്ത് സിറ്റി: കമ്പനിയുടെ ആസ്ഥാനത്തുനിന്ന് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 17,000 ദിനാറാണ് ഇത്തരത്തില്‍ 57കാരനായ പ്രവാസി തട്ടിയെടുത്തത്. ഇയാളെ അധികൃതര്‍ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പിന്നാലെ, പ്രവാസിയെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. പ്രവാസി മൊബൈൽ ഫോൺ ഓഫ് ചെയ്യുകയും താമസസ്ഥലം കണ്ടെത്താൻ സാധിക്കാതിരിക്കുകയും ചെയ്തതിനാൽ അധികൃതര്‍ക്ക് പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 54 കാരനായ കുവൈത്തി പൗരനായ കമ്പനി ഉടമയ്ക്ക് വേണ്ടി പവർ ഓഫ് അറ്റോർണി കൈവശമുള്ള നിയമപ്രതിനിധിയാണ് കേസ് ഫയൽ ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ വാർഷിക ഇൻവെന്‍ററി പ്രക്രിയയ്ക്കിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)