
Kuwait journalist ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കണമെന്ന് ആവശ്യവുമായി കുവൈത്തിലെ മാധ്യമ പ്രവർത്തക, നടപടികളുമായി..
Kuwait journalist കുവൈറ്റ് സിറ്റി: ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കണമെന്ന് പരസ്യമായ ആവശ്യവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രമുഖ മാധ്യമ പ്രവർത്തക ഫജ്ർ അൽ-സയീദിന്റെ പ്രസ്താവനയുമായി ബന്ധപ്പെടുത്തി നടപടിയുമായി അധികൃതർ. ഇത് പ്രകാരം 21 ദിവസത്തെ വിചാരണയ്ക്ക് മുമ്പുള്ള കസ്റ്റഡിയിൽ വിടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ പ്രവൃത്തികൾ ചെയ്തതായും ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്നതിനുള്ള കുവൈറ്റിന്റെ ഏകീകൃത നിയമം (1964 ലെ നിയമം നമ്പർ 21) ലംഘിച്ചതായും ആരോപിച്ച് ആഭ്യന്തര മന്ത്രാലയം അൽ-സയീദിനെതിരെ ഔദ്യോഗിക നടപടികൾ കൈകൊണ്ടത്. നയങ്ങളിലും പ്രാദേശിക കാര്യങ്ങളും ഇസ്രായേലുമായുള്ള കുവൈറ്റിന്റെ നിലപാട് ഈ കേസ് മുഖാന്തരം പുതിയ ചർച്ചകൾക്ക് കാരണമായി. വരും ആഴ്ചകളിൽ കൂടുതൽ നിയമനടപടികൾ പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ സൂചന നൽകി
Comments (0)