Posted By ashly Posted On

Malayali Expat Died: കുവൈത്തില്‍ നിന്ന് നാട്ടില്‍ അവധിക്ക് പോയത് നാലുമാസം മുന്‍പ്; മലയാളി യുവാവ് മരിച്ചു

Malayali Expat Died കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായ മലയാളി യുവാവ് നാട്ടില്‍ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ മൂത്താൽ സ്വദേശി ഹരികുമാർ മോഹനൻ പിള്ള (36) യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് നാട്ടിൽ വെച്ച് ജനുവരി 26 ഞായറാഴ്ചയാണ് മരിച്ചത്. നാലുമാസം മുൻപ് അവധിക്ക് നാട്ടിൽ പോയതായിരുന്നു. 13 വർഷമായി കുവൈത്തിൽ സ്മിത്ത് ഇന്‍റര്‍നാഷണൽ ഗൾഫ് സർവീസ് കമ്പനിയിൽ വെൽഡർ ആയി ജോലി ചെയ്തുവരികയായിരുന്നു. അച്ഛൻ മോഹനൻ പിള്ള, അമ്മ ഗിരിജ, ഭാര്യ അശ്വതി. രണ്ടു സഹോദങ്ങളുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *