Posted By ashly Posted On

Summer Preparations in Kuwait: വേനൽക്കാലത്തിനായി ഒരുങ്ങി കുവൈത്ത്; പവർ സ്റ്റേഷൻ്റെ അറ്റകുറ്റപ്പണികളുടെ 30% പൂർത്തിയാക്കി

Summer Preparations in Kuwait കുവൈത്ത് സിറ്റി: വരാനിരിക്കുന്ന വേനൽക്കാലത്തിനായുള്ള തയ്യാറെടുപ്പിനായി കുവൈത്തിലെ വൈദ്യുതി, ജലമന്ത്രാലയം. ഏകദേശം 30 ശതമാനം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി പവർ പ്ലാൻ്റ്സ് ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ ആക്ടിങ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ഹൈതം അൽ – അലി പറഞ്ഞു. ദോഹ വെസ്റ്റ് പവര്‍ പ്ലാന്‍റില്‍ ചൊവ്വാഴ്ച നാഷണല്‍ ഗാര്‍ഡ് നടത്തിയ ഒരു പരീക്ഷണ ഒഴിപ്പിക്കലിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വാട്ടർ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളുടെ 60 ശതമാനവും പൂർത്തിയായതായും അൽ അലി പറഞ്ഞു. സെപ്തംബറിൽ ആരംഭിച്ച് ജൂണിൽ സമാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന വരാനിരിക്കുന്ന വേനൽക്കാല സീസണിനായി മന്ത്രാലയം ഒരു പ്ലാനും ടൈംടേബിളും രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. വൈദ്യുതി മുടക്കം തടയുന്നതിന് ഊർജം സംരക്ഷിക്കാൻ പൗരന്മാരോടും സർക്കാർ സ്ഥാപനങ്ങളോടും സ്വകാര്യ കമ്പനികളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *