Posted By ashly Posted On

Kuwait Marriage Age: കുവൈത്തില്‍ വിവാഹപ്രായം ഉയര്‍ത്തി

Kuwait Marriage Age കുവൈത്ത് സിറ്റി: രാജ്യത്ത് വിവാഹപ്രായം ഉയര്‍ത്തി. കുവൈത്തിൽ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി 18 വയസായി ഉയർത്താൻ മന്ത്രിസഭ അംഗീകാരം നല്‍കി. കുവൈത്ത് നിയമമന്ത്രി നാസർ അൽ-സമീത് ആണ് പ്രഖ്യാപനം നടത്തിയത്. സ്ത്രീ സമത്വവും ബാലാവകാശ നിയമങ്ങളും സംരക്ഷിക്കുന്നതിന്‍റെ ഭാ​ഗമായാണ് പുതിയ നിയമ പരിഷ്കരണമെന്ന് മന്ത്രി അൽ-സമീത് പറഞ്ഞു. രാജ്യത്ത് 18 വയസിന് താഴെയുള്ള വിവാഹങ്ങള്‍ വര്‍ധിച്ചെന്നും പ്രായപൂർത്തിയാകാത്തവരുടെ വിവാഹത്തിൽനിന്ന് ഉയർന്ന വിവാഹമോചനം നടക്കുന്നതായും ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്തവരുടെ വിവാഹങ്ങളിൽ 30%വും വിദേശികളാണ്. അതിൽ ഏറ്റവും കൂടുതലുള്ളത് സിറിയൻ സ്വദേശികളാണ്. തൊട്ടുപിന്നാലെ സൗദി, ഇറാനിയൻ, അഫ്‌ഗാൻ, ഈജിപ്ഷ്യൻ, ഖത്തർ, യു.എ.ഇ എന്നീ സ്വദേശികളാണ് രാജ്യത്ത് പ്രായപൂര്‍ത്തയാകാത്തവരുടെ വിവാഹങ്ങളില്‍ കൂടുതലുള്ള വിദേശകള്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *