
കീശ കളിയാകില്ല :ഗൾഫിലെ ജീവിതച്ചെലവ് കുറഞ്ഞ രാജ്യങ്ങളിൽ കുവൈത്ത് മുന്നിൽ
ഗൾഫിലെ ജീവിതച്ചെലവ് കുറഞ്ഞ രാജ്യങ്ങളിൽ കുവൈത്ത് രണ്ടാം സ്ഥാനത്ത്. “വേൾഡ് കോസ്റ്റ് ഓഫ് ലിവിംഗ് ഇൻഡെക്‌സിന്റെ” 2025 പതിപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് കുവൈത്ത് ജീവിതച്ചെലവ് കുറവുള്ള രാജ്യങ്ങളിൽ രണ്ടാമതായി വന്നത്. സർവ്വേയിൽ ഉൾപ്പെട്ട 139 രാജ്യങ്ങളിൽ അറബ് ലോകത്ത് 12-ാം സ്ഥാനവും ആഗോളതലത്തിൽ 80-ാം സ്ഥാനവും എന്ന നിലയിൽ കുവൈറ്റിനെ റാങ്കിംഗ് നടത്തി. ജീവിതച്ചെലവ് വിലയിരുത്തുന്ന മാനദണ്ഡങ്ങളിൽ ചിലത് : ശരാശരി വാടക വിലകൾ (പാർപ്പിട, വാണിജ്യം), ശരാശരി ജീവിതച്ചെലവ്, ശരാശരി പലചരക്ക് വിലകൾ, ശരാശരി റസ്റ്റോറന്റ് വിലകൾ, ശരാശരി അറ്റ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള പ്രാദേശിക കറൻസിയുടെ ശരാശരി വാങ്ങൽ ശേഷി എന്നിവയൊക്കെ മാനദണ്ഡങ്ങളിൽ ഉൾപ്പെടും. അഞ്ച് സ്റ്റാൻഡേർഡ് മൂല്യനിർണ്ണയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, ന്യൂയോർക്ക് നഗരത്തിലെ ജീവിതച്ചെലവ് നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുവൈറ്റ് നേടിയത്:
average rent price 21.9%
cost of living with rent cost 32.2%
grocery prices 33.7%
average restaurant prices 40.8%
purchasing power of the local currency 1.74%
കുവൈറ്റ് ദിനാറിന്റെ വാങ്ങൽ ശേഷി ന്യൂയോർക്കിലെ യുഎസ് ഡോളറിന്റെ വാങ്ങൽ ശേഷിയേക്കാൾ 1.74 മടങ്ങ് കൂടുതലാണ്. അതുകൊണ്ട് തന്നെ, ശരാശരി ജീവിതച്ചെലവിന്റെ കാര്യത്തിൽ ഗൾഫിൽ ഒമാൻ സുൽത്താനേറ്റിന് ശേഷം കുവൈറ്റ് രണ്ടാം സ്ഥാനത്തും സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, എമിറേറ്റ്‌സ് എന്നിവ യഥാക്രമം മറ്റ് സ്ഥാനത്തുമാണ്. അറബ് ലോകത്ത് കുവൈറ്റിന്റെ സ്ഥാനം 12-ാം മതാണ്.
റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പത്ത് രാജ്യങ്ങൾ ഇവയൊക്കെ: പാകിസ്ഥാൻ, ലിബിയ, ഈജിപ്ത്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, മഡഗാസ്കർ, ബംഗ്ലാദേശ്, റഷ്യ, പരാഗ്വേ.
റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പത്ത് രാജ്യങ്ങൾ ഇവയൊക്കെ: സ്വിറ്റ്‌സർലൻഡ്, യുഎസ് വിർജിൻ ദ്വീപുകൾ, ഐസ്‌ലാൻഡ്, ബഹാമാസ്, സിംഗപ്പൂർ, ഹോങ്കോംഗ് (ചൈന), ബാർബഡോസ്, നോർവേ, പപ്പുവ ന്യൂ ഗിനിയ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളും.
Comments (0)