
Kuwait Revokes Citizenship: കുവൈത്തില്‍ 3856 പേരുടെ പൗരത്വം റദ്ദാക്കി; കാരണം…
Kuwait revokes citizenship കുവൈത്ത് സിറ്റി: രാജ്യത്ത് 3,856 പേരുടെ പൗരത്വം റദ്ദാക്കി. സുരക്ഷ, ഇരട്ട പൗരത്വം, വ്യാജരേഖ ചമയ്ക്കൽ, രാജ്യത്തോടുള്ള അവിശ്വസ്തത എന്നീ കാരണങ്ങളാലാണ് പൗരത്വം റദ്ദാക്കിയത്. 11 ഇരട്ട പൗരത്വ കേസുകൾ, 82 വ്യാജരേഖകൾ, ദേശീയത നിയമത്തിലെ ആർട്ടിക്കിൾ 8 പ്രകാരം 3,725 കേസുകൾ, കുവൈത്തോടുള്ള വിശ്വസ്തത ലംഘിച്ചതുമായി ബന്ധപ്പെട്ട 38 കേസുകൾ എന്നിവ പൗരത്വം റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. കുവൈത്തിൻ്റെ ദേശീയ വ്യക്തിത്വം സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന സമിതി, രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയായ ക്രിമിനൽ നടപടികൾക്കെതിരെ നിയമം നടപ്പിലാക്കുകയാണെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
Comments (0)