
Kuwait License Business: ലൈസൻസില്ലാതെ പ്രവാസികൾ ബിസിനസിൽ ഏർപ്പെട്ടാല്‍ എട്ടിന്‍റെ പണി… കുവൈത്തില്‍ പുതിയ നടപടി
Kuwait License Business കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ രാജ്യത്ത് ബിസിനസില്‍ ഏര്‍പ്പെട്ടാല്‍ കുവൈത്തില്‍ പുതിയ നടപടി. ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ആവശ്യമായ ലൈസന്‍സുകള്‍ നേടാതെ കുവൈത്തിനുള്ളില്‍ സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുന്ന നിയമത്തിന്‍റെ കരട് വാണിജ്യവ്യവസായമന്ത്രാലയം പൂര്‍ത്തിയാക്കി. വാണിജ്യനടപടികള്‍ സുഗമമാക്കുന്നതില്‍നിന്ന് ബിദൂനികളെയും പ്രവാസികളെയും ഈ നിയമം വിലക്കുന്നു. വ്യാപാര നാമങ്ങൾ, ലൈസൻസുകൾ, ഔദ്യോഗിക അംഗീകാരങ്ങൾ അല്ലെങ്കിൽ വാണിജ്യരജിസ്ട്രേഷനുകൾ എന്നിവ ഉപയോഗിക്കാൻ പ്രവാസികളെ അനുവദിക്കില്ല. വാണിജ്യ പ്രവർത്തനങ്ങളിലെ ലംഘനങ്ങൾ പരിശോധിക്കാനും മേൽനോട്ടം വഹിക്കാനും നിരീക്ഷിക്കാനും അധികാരമുള്ള ചില ജീവനക്കാരെ ജുഡീഷ്യൽ പോലീസ് ഓഫീസർമാരായി വാണിജ്യമന്ത്രി നിയമിക്കും. ഏതെങ്കിലും നിയമലംഘനം കണ്ടെത്തിയാൽ, ബിസിനസ് അടച്ചുപൂട്ടൽ, നിയമലംഘകനെ നാടുകടത്തൽ എന്നിവയുൾപ്പെടെ പീനൽ കോഡിന് കീഴിൽ വഞ്ചനയ്ക്ക് നിർദേശിച്ചിട്ടുള്ളതുപോലെ കടുത്ത ശിക്ഷകൾ നൽകും.
Comments (0)