Posted By shehina Posted On

കുവൈറ്റ്; സ്കൂൾ ബാഗിൻ്റെ ഭാരം 50% കുറയ്ക്കാൻ നടപടി

സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനം വരെ കുറയ്ക്കാൻ നടപടികൾ സ്വീകരിച്ച് വരുന്നതായി വിദ്യാഭ്യാസ മന്ത്രാലയം. കുട്ടികളുടെ ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത കൂടിയാണ് ഈ സംരംഭം. സ്കൂൾ ബാഗുകളുടെ അമിത ഭാരം കാരണം വിദ്യാർത്ഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതിനെ തുടർന്ന് രക്ഷിതാക്കൾ ആശങ്ക ഉയർത്തിയിരുന്നു. തുടർന്നാണ് പാഠപുസ്തകങ്ങൾ നിറച്ച സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനമാക്കി കുറച്ചത്. 2024–2025 അധ്യയന വർഷത്തിൽ പാഠപുസ്തകങ്ങൾ 2 വ്യത്യസ്ത ഭാഗങ്ങളായി മാറ്റമം എന്നതുൾപ്പെടെയുള്ള നടപടികളാണ് സ്വീകരിച്ചത്. എന്നാൽ അച്ചടിയുടെ ഗുണനിലവാരത്തിലോ വിദ്യാഭ്യാസ ഉള്ളടക്കത്തിലോ വിട്ടുവീഴ്ച ചെയ്യാതെയും ഫലപ്രദവും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസ സാമഗ്രികളുടെ തുടർച്ചയായ വിതരണം ഉറപ്പാക്കിയുമാണ് ഈ മാറ്റങ്ങൾ വരുത്തിയത്. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്താബായിയുടെ നിർദേശ പ്രകാരമാണിത് ഈ നടപടി കൈക്കൊണ്ടത്. 2024-2025 ലെ രണ്ടാം സെമസ്റ്ററിനായി എല്ലാ സ്കൂളുകളും തയ്യാറാണെന്ന് ഉറപ്പാക്കും. പുതിയ ഭേദഗതികളുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന, സ്ഥിരതയുള്ളതും പിന്തുണയ്ക്കുന്നതുമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പാഠപുസ്തകങ്ങളുടെ സമയബന്ധിതമായ വിതരണം സഹായിക്കുമെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *