Posted By ashly Posted On

Seat Belt Rule in Taxi: കുവൈത്തിലെ പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ടാക്സിയില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കിട്ടും എട്ടിന്‍റെ പണി

Seat Belt Rule in Taxi കുവൈത്ത് സിറ്റി: ടാക്സിയില്‍ മുന്‍ സീറ്റിലെ യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഉടമ നിയമപരമായി നേരിടേണ്ടിവരും. യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ഉറപ്പാക്കാന്‍ നിയമപരമായി ബാധ്യസ്ഥരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സീറ്റ് ധരിക്കാന്‍ യാത്രക്കാര്‍ വിസ്സമ്മതിച്ചാല്‍ ഡ്രൈവര്‍മാര്‍ ഒന്നുകില്‍ യാ്തര നിരസിക്കുകയോ അല്ലെങ്കില്‍ സഹായത്തിനായി ആഭ്യന്തരമന്ത്രാലയത്തിന്‍റെ പ്രവര്‍ത്തന വിഭാഗവുമായി ബന്ധപ്പെടുകയോ ചെയ്യാം. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നെന്ന് ഉറപ്പാക്കിക്കൊണ്ട് ടാക്സി ഡ്രൈവര്‍മാര്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടത് പ്രധാനമാണ്.യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ വിസ്സമ്മതിച്ചിട്ടും ഡ്രൈവര്‍മാര്‍ യാത്ര തുടരുകയാണെങ്കില്‍ പിഴ ഈടാക്കും. റോഡുകളിലെ സുരക്ഷ വര്‍ധിപ്പിക്കാനും അപകടമുണ്ടായാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാനും ഈ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നു. റോ‍ഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പൊതുനിരത്തുകളില്‍ ഏകദേശം 252 എഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്, ട്രാഫിക് സംബന്ധമായ ലംഘനങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതില്‍ ഈ ക്യാമറകള്‍ മുഖ്യ പങ്ക് വഹിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *