
VAT in Kuwait: കുവൈത്തില്‍ വാറ്റ് ഏര്‍പ്പെടുത്തിയേക്കും
VAT in Kuwait കുവൈത്ത് സിറ്റി വാറ്റിന്‍റെ വഴിയേ കുവൈത്തും. ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാറ്റ് (മൂല്യവര്‍ധിത നികുതി) രാജ്യത്ത് ഏര്‍പ്പെടുത്തിയേക്കും. എന്ന് മുതൽ ഈടാക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. വാറ്റിലൂടെ ലഭിക്കുന്ന അധിക തുക അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപിക്കാനാണ് കുവൈത്ത് ആലോചിക്കുന്നത്. ഈ വർഷം മുതൽ 15 ശതമാനം കോർപറേറ്റ് നികുതി ഈടാക്കി തുടങ്ങുമെന്ന് നേരത്തേ കുവൈത്ത് അറിയിച്ചിരുന്നു. 2018 മുതലാണ് യുഎഇയില്‍ വാറ്റ് ആരംഭിച്ചത്. യുഎഇയില്‍ നിലവില്‍ അഞ്ച് ശതമാനമാണ് വാറ്റ് ഈടാക്കുന്നത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ അഞ്ച് മുതല്‍ 15 ശതമാനം വരെ വാറ്റ് ചുമത്തുന്നുണ്ട്. എന്നാല്‍, രാജ്യത്ത് വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ കൂടുതലുള്ള കമ്പനികൾ നിയമപ്രകാരം 9% കോർപറേറ്റ് നികുതി നൽകണം.
Comments (0)