Posted By ashly Posted On

Expat Partner Insult Kuwaiti: ബിസിനസ് പങ്കാളിയായ പ്രവാസി അപമാനിക്കുകയും ഉപദ്രവിക്കാനും ശ്രമിച്ചു; പരാതി നല്‍കി കുവൈത്ത് വ്യവസായി

Expat Partner Insult Kuwaiti കുവൈത്ത് സിറ്റി: ബിസിനസ് പങ്കാളിയായ പ്രവാസി അപമാനിക്കുകയും ഉപദ്രവിക്കുകയും ശ്രമിച്ചതായി പരാതി നല്‍കി കുവൈത്ത് വ്യവസായി. ഹവല്ലി ഗവര്‍ണറേറ്റിലാണ് സംഭവം. സ്റ്റോര്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിരുന്ന സ്വകാര്യ കമ്പനി ഗ്രൂപ്പ് ചാറ്റില്‍ തന്നെ അപമാനിച്ചതായി ബിസിനസുകാരന്‍ കണ്ടെത്തിയതോടെയാണ് സംഭവത്തിന്‍റെ തുടക്കം. തന്‍റെ പങ്കാളി തന്നെ അപമാനിക്കാന്‍ ഉള്‍പ്പെട്ടിട്ടുള്ളതായി മനസിലാക്കി. “ഫോണിൻ്റെ ദുരുപയോഗം” എന്ന നിലയിലാണ് പ്രാഥമിക കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനപ്പൂർവ്വം ഉപദ്രവിച്ചെന്ന ആരോപണത്തെ തെളിവുകൾ പിന്തുണയ്ക്കുന്നത്. ഉചിതമായ നിയമനടപടി നിര്‍ണയിക്കാൻ ഹവല്ലി പോലീസ് ഇൻവെസ്റ്റിഗേറ്റർ നിലവിൽ എല്ലാ കക്ഷികളിൽ നിന്നുമുള്ള തെളിവുകളും മൊഴികളും അവലോകനം ചെയ്യുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *