
ചൈനീസ് സൈബർ കുറ്റവാളികൾക്ക് വിസ സൗകര്യമൊരുക്കി; കുവെെറ്റ് പൗരനും ഈജിപ്ഷ്യൻ പ്രവാസിയും അറസ്റ്റിൽ
കുവെെറ്റ് സിറ്റി: കുവെെറ്റില്‍ ചൈനീസ് സൈബർ കുറ്റവാളികൾക്ക് വിസ സൗകര്യമൊരുക്കിയ കുവെെറ്റ് പൗരനും ഈജിപ്ഷ്യൻ പ്രവാസിയും അറസ്റ്റിൽ. അത്യാധുനിക ടെലികമ്മ്യൂണിക്കേഷൻ തട്ടിപ്പില്‍ ഉള്‍പ്പെട്ട ആറ് പേരെ കഴിഞ്ഞദിവസം കുവെെറ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വാണിജ്യ വിസയിൽ കുവൈറ്റിലേക്ക് കൊണ്ടുവന്ന കമ്പനികൾ ഇരുവരുടെയും ഉടമസ്ഥതയിലുള്ളതാണെന്ന് അധികൃതർ കണ്ടെത്തിയതിനെതുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞദിവസം അറസ്റ്റിലായ സെെബര്‍ കുറ്റവാളികള്‍ നിരവധി ബാങ്കുകളെയും ടെലികോം കമ്പനികളെയും കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. 100 കുവൈറ്റ് ദിനാർ വാങ്ങിയാണ് സെെബര്‍ കുറ്റവാളികള്‍ക്ക് വിസ സൗകര്യം ഒരുക്കിയത്. ചൈനീസ് പ്രതികൾക്ക് വിസ നൽകിയതായി ഇരുവരും സമ്മതിച്ചു. കൂടുതൽ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KIP80Zhg1aJ3oAMnFzIaax
Comments (0)