
Kuwait Citizen Suicide: കുവൈത്ത് പൗരന്‍ ആത്മഹത്യ ചെയ്ത നിലയില്‍
Kuwait Citizen Suicide കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി: കുവൈത്ത് പൗരൻ അൽ നസീം മേഖലയിൽ കത്തികൊണ്ട് കഴുത്തറുത്ത് ദാരുണമായി ജീവിതം അവസാനിപ്പിച്ചു. റിപ്പോർട്ട് ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും എമർജൻസി മെഡിക്കൽ ടീമും സംഭവസ്ഥലത്തേക്ക് തിരിച്ചു. എത്തിയപ്പോഴേക്കും കുവൈത്ത് പൗരന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. കൂടുതൽ പരിശോധനയ്ക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അന്വേഷിക്കാൻ ഡിറ്റക്ടീവുകളെ നിയോഗിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം എന്താണെന്നും ഏതെങ്കിലും ബാഹ്യ ഘടകങ്ങൾ ദാരുണമായ സംഭവത്തിന് കാരണമായോയെന്നും കണ്ടെത്താൻ അധികൃതര്‍ പരിശോധന നടത്തുകയാണ്.
Comments (0)