Posted By ashly Posted On

Kuwaiti Journalist Fine: വിഭാഗീയ പരാമർശം നടത്തി; കുവൈത്ത് മാധ്യമപ്രവർത്തകയ്ക്ക് വന്‍തുക പിഴ

Kuwaiti Journalist Fine കുവൈത്ത് സിറ്റി: വിഭാഗീയ പരാമര്‍ശം നടത്തിയ കുവൈത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് വന്‍തുക പിഴ. അമ്പതിനായിരം ദിനാര്‍ ആണ് പിഴ ചുമത്തിയത്. ക്രിമിനല്‍ കോടതിയാണ് ഐഷ അല്‍ റഷീദിന് ശിക്ഷ ലവിധിച്ചത്. മുഹറം മാസത്തില്‍ ഇവര്‍ വിഡിയോ ക്ലിപ്പുകള്‍ വഴി രാജ്യദ്രോഹത്തിന് പ്രേരിപ്പിക്കുകയും ഷിയാ വിഭാഗത്തെ അപമാനിക്കുകയും ചെയ്തെന്നാണ് കേസ്. ഇത്തരത്തില്‍ യൂട്യൂബിലൂടെയാണ് ഇവര്‍ അഭിപ്രായപ്രകടനം നടത്തിയത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക 500 ദിനാര്‍ അടച്ച് ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *