
വാട്‌സ്ആപ്പിൽ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച കുവൈത്ത് പൗരന്‍ അറസ്റ്റിൽ
കുവൈത്ത് സിറ്റി: വാട്‌സ്ആപ്പിൽ സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച കുവൈത്ത് യുവാവ് അറസ്റ്റിൽ. 33കാരനായ യുവാവ് അൽ – ഫൈഹ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. അന്വേഷണത്തിൽ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ്. സർക്കാർ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന 32 കാരിയായ ഒരു സ്ത്രീയാണ് പരാതി നല്‍കിയത്. അൽ-ഫൈഹയിലെ വസതിയിൽ വെച്ച് വാട്‌സ്ആപ്പ് വഴി അധിക്ഷേപകരവും അധാർമികവുമായ സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ട് ചെയ്തു. സന്ദേശങ്ങളുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ അവർ തെളിവായി അധികൃതർക്ക് നൽകി.
Comments (0)