
യുവാവിനെ കൊല്ലപ്പെടുത്തി മരുഭൂമിയിൽ കുഴിച്ചിട്ടു; കുവൈത്തി പൗരന് ശിക്ഷ വിധിച്ചു
Murder and Burying Victim in Desert കുവൈത്ത് സിറ്റി: യുവാവിനെ കൊലപ്പെടുത്തി മരുഭൂമിയില്‍ കുഴിച്ചിട്ട കുവൈത്ത് പൗരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കസേഷന്‍ കോടതിയുടേതാണ് വിധി. വ്യക്തിപരമായ തർക്കത്തെത്തുടർന്ന് എട്ടാം റിങ് റോഡിലെ മരുഭൂമിയിലാണ് ഒരാളെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടത്. കേസിൽ കുവൈത്ത് പൗരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുൻപ് ഇയാള്‍ക്ക് വിധിച്ച വധശിക്ഷയാണ് റദ്ദാക്കി ജീവപര്യന്തമാക്കിയത്. അന്വേഷണത്തിൽ, ഇരയുടെ ഫോൺ കത്തിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിൽ കൊലയാളിയുടെ സഹോദരന് പങ്കുണ്ടെന്ന് അധികൃതർ കണ്ടെത്തി.
Comments (0)