
Biometric Fingerprints in Kuwait: കുവൈത്തില്‍ ബയോമെട്രിക് വിരലടയാളത്തിനായി രജിസ്റ്റര്‍ ചെയ്യാത്തവരുടെ കണക്ക് പുറത്തുവിട്ടു
Biometric Fingerprints in Kuwait കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാളത്തിനായി രജിസ്റ്റര്‍ ചെയ്യാത്തവരുടെ കണക്ക് പുറത്തുവിട്ട് കുവൈത്ത്. 150,000 പ്രവാസികള്‍, 16,000 കുവൈത്ത് പൗരന്മാര്‍, 70,000 ബിദൂനുകളാണ് വിരലടയാളത്തിനായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തത്. ആഭ്യന്തര മന്ത്രാലയം ആറ് ഗവർണറേറ്റുകളിൽ ബയോമെട്രിക് സെൻ്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ബയോമെട്രിക് രജിസ്ട്രേഷനുകള്‍ വർധിച്ചിട്ടുണ്ട്. ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത രജിസ്റ്റർ ചെയ്യാത്ത കുവൈത്ത് പൗരന്മാരിൽ 45% പ്രവാസികളും നയതന്ത്രജ്ഞരും വിദ്യാർഥികളും സാമ്പത്തികമോ ക്രിമിനൽ കേസുകളോ കാരണം നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന വ്യക്തികളും ഉൾപ്പെടുന്നെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. ബയോമെട്രിക് ഫിംഗർപ്രിൻ്റ് സംരംഭം പൂര്‍ത്തിയാക്കിയ പൗരന്മാരെയും താമസക്കാരെയും മന്ത്രാലയം പ്രശംസിച്ചു. ബയോമെട്രിക് സംവിധാനത്തിലൂടെ പാസ്‌പോർട്ട് വ്യാജേനെ ചെറുക്കാനും ആവശ്യമുള്ള വ്യക്തികളെ ട്രാക്ക് ചെയ്യാനും കുവൈത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും സുരക്ഷിതമായ ഇലക്ട്രോണിക് ഡാറ്റാബേസ് സ്ഥാപിക്കാനും സഹായിക്കുന്നു.
Comments (0)