
Maid Suicide in Kuwait: കുവൈത്തില്‍ വീട്ടുജോലിക്കാരി കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
Maid Suicide in Kuwait കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരി കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 35 കാരിയായ വീട്ടുജോലിക്കാരിയെ ഓൾഡ് ജഹ്‌റയിലെ സ്‌പോൺസറുടെ വസതിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന്, വീട്ടുജോലിക്കാരിയെ ചികിത്സയ്ക്കായി ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ വീട്ടുജോലിക്കാരിയ്ക്ക് അടിയന്തരമായി പ്രഥമശുശ്രൂഷ നൽകിയതിനാല്‍ ആരോഗ്യനില മെച്ചപ്പെട്ടു. സംഭവം ആത്മഹത്യാശ്രമമായി കണക്കാക്കി അന്വേഷിക്കാനാണ് അധികൃതരുടെ നീക്കം.
Comments (0)