
Malayali Driver Collapsed To Died: ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന്‍റെ മലയാളി ഡ്രൈവര്‍ ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു; വന്‍ അപകടം ഒഴിവായത്…
Malayali Driver Collapsed To Died റിയാദ്: ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന്‍റെ മലയാളിയായ ഡ്രൈവര്‍ ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. റിയാദിലെ വാദിനൂര്‍ ഉംറ ഗ്രൂപ്പിന്‍റെ ബസ് ഡ്രൈവര്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി നസീം (50) ആണ് മരിച്ചത്. സഹായിയായി ഒപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ നിയന്ത്രണം ഏറ്റെടുത്ത് ബസ് ഒതുക്കിനിര്‍ത്തുകയായിരുന്നു. ഈ സമയത്ത് ബസില്‍ 40 ലേറെ യാത്രക്കാരുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. റിയാദിൽനിന്ന് ബസ് നിറയെ തീർഥാടകരുമായി മക്കയിലെത്തി ഉംറയും മദീനയിൽ സന്ദർശനവും നടത്തി തിരിക്കുമ്പോൾ ഹൈവേയിൽ ഉഖ്ലതുസുഖൂർ എന്ന സ്ഥലത്തുവെച്ചാണ് സംഭവം. റിയാദിൽന്ന് 560 കിലോമീറ്ററകലെയാണ് ഈ സ്ഥലം. ഡ്രൈവർക്ക് ശാരീരികമായി അസ്വസ്ഥതകളുള്ളതായും ബസിന്‍റെ നിയന്ത്രണം നഷ്ടമാകുന്നതായും ഒപ്പമുണ്ടായിരുന്ന സഹായിക്ക് മനസിലായി. ഉടൻ അദ്ദേഹം അതിസാഹസികമായി ബസിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ബസ് ഹൈവേയുടെ വശത്തേക്ക് ഒതുക്കി നിർത്തി. അപ്പോഴേക്കും ഡ്രൈവർ നസീം കുഴഞ്ഞുവീണുകഴിഞ്ഞിരുന്നു. ഉടൻ ഉഖ്ലതുസുഖൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ മരണം സംഭവിച്ചു. മൃതദേഹം ഈ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)