
Malayali Expat Died: 40 വര്‍ഷത്തോളം പ്രവാസി; 62കാരനായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Malayali Expat Died ദോഹ: മലയാളിയായ പ്രവാസി ഖത്തറില്‍ മരിച്ചു. കൊയിലാണ്ടി നന്തി 20-ാം മൈൽ സ്വദേശി പുതുക്കുടി വയൽ ഇസ്മായിലാണ് (62) മരിച്ചത്. തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 40 വര്‍ഷത്തോളം ഖത്തറില്‍ പ്രവാസിയായിരുന്നു ഇദ്ദേഹം. പരേതരായ മമ്മദ്, കുഞ്ഞായിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നീസ. മക്കൾ: അജ്മൽ, ഹസ്ലി. സഹോദരങ്ങൾ: ഷുക്കൂർ, ബഷീർ, റഫീഖ്, ആഷിഖ്, അഷ്റഫ്.
Comments (0)