
Malayali Expat Died in Kuwait: സ്കൂൾ വിട്ട് മകൻ വീട്ടിലെത്തി, വാതിൽ തുറക്കാത്തതിനാല്‍ തല്ലി പൊളിച്ചു; കുവൈത്തിലെ ഫ്ലാറ്റിൽ പ്രവാസി മലയാളി മരിച്ച നിലയിൽ
Malayali Expat Died in Kuwait കുവൈത്ത് സിറ്റി: മലയാളി യുവാവ് ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു. റാന്നി കൈപ്പുഴ ചുഴുകുന്നില്‍ വീട്ടില്‍ ജിന്‍സ് ജോസഫ് (52) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. സ്കൂള്‍ വിട്ട് മകന്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന്, അയല്‍വാസികളുടെ സഹായത്തോടെ ജിന്‍സിന്‍റെ ഭാര്യയെ വിളിച്ചുവരുത്തി വാതില്‍ പൊളിച്ച് അകത്ത് കയറി. അപ്പോഴാണ് ഫ്ലാറ്റില്‍ കുഴഞ്ഞുവീണ നിലയില്‍ ജിന്‍സ് കിടക്കുന്നത് കണ്ടത്. ഉടൻ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിന്‍സിന്‍റെ ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം സബാഹ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മുൻപ് ഇസ ഹുസൈൻ അൽ യൂസഫി കമ്പനിയിൽ ജോലി ചെയ്തിരുന്ന ജിന്‍സ് റാന്നി പ്രവാസി അസോസിയേഷൻ സജീവ അംഗമായിരുന്നു. ഭാര്യ: ബിനോ ജിൻസ് (നഴ്സ് – സോഷ്യൽ അഫയേഴ്സ്). മക്കൾ: ആൻഡ്രൂ ജോസഫ് ജിൻസ് (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ), അൽമ അച്ചു ജിൻസ്, അൽസ മെറിൻ ജിൻസ് (ഇരുവരും നാട്ടിലാണ്).
Comments (0)