
കുവൈത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മലയാളി ബാലൻ അസുഖം ബാധിച്ച് മരണപ്പെട്ടു
കുവൈത്തിൽ മലയാളി ബാലൻ അന്തരിച്ചു. തിരുവല്ല സ്വദേശി ബിനു വർഗീസിൻറെ മകൻ ഏദൻ വർഗീസ് ബിനു (11) അണ് മരിച്ചത്. അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ബിനുവിൻറെയും മഞ്ജുവിൻറെയും ഏക മകനാണ് ഏദൻ. യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. അൽ അഹ്‌ലിയ സ്വിച്ച് ഗിയർ കമ്പിനിയിലെ ജീവനക്കാരനാണ് ബിനു. ജഹ്‌റയിൽ നഴ്‌സായി ജോലി ചെയ്യുകയാണ് മഞ്ജു. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങൾ ചെയ്ത് വരികയാണ്.
Comments (0)