
Malayali Social Worker Died in Kuwait: കുവൈത്തിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു
Malayali Social Worker Died in Kuwait കുവൈത്ത് സിറ്റി: മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ കുവൈത്തില്‍ മരിച്ചു. പ്രമുഖ ജീവകാരുണ്യ സംഘടനയായ ‘സാന്ത്വനം’ കുവൈത്തിന്‍റെ സജീവപ്രവർത്തകനായ തൃശൂർ സ്വദേശി കെആർ രവി കുമാറാണ് (57) മംഗഫിൽ വെച്ച് മരിച്ചത്. 2008 മുതൽ സാന്ത്വനം കുവൈത്തിന്‍റെ സജീവഅംഗമായിരുന്നു. നിസ്സഹായരെ സഹായിക്കാനായി സാമ്പത്തികമായും സാമൂഹികമായും സഹായഹസ്തവുമായി മുന്‍പന്തിയിലുണ്ടായിരുന്നു. തൃശൂരിലെ ഗവൺമെന്‍റ് എഞ്ചിനീയറിങ് കോളേജിലാണ് അദ്ദേഹം പഠിച്ചത്. മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു അദ്ദേഹം. കെഒസിയുടെ ഇൻസ്പെക്ഷൻ & കോറോഷൻ ടീമിന്റെ കൺസൾട്ടന്റ് എഞ്ചിനീയറായി സ്പെഷ്യലൈസ്ഡ് ടെക്നിക്കൽ സർവീസസ് കമ്പനിയിൽ ജോലി ചെയ്തു. 2004 മുതൽ കെഒസിയുടെ ഐ ആൻഡ് സി ടീമുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഭാര്യ: സുപ്രിയ, മക്കൾ: ബെംഗളൂരുവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ചന്ദന, കോഴിക്കോട് എൻഐടിയിൽ എഞ്ചിനീയറിങ് പഠിക്കുന്ന നന്ദന.
Comments (0)