
Malayali Woman Died in Kuwait: മലയാളി യുവതി കുവൈത്തില്‍ മരിച്ചു
Malayali Woman Died in Kuwait കുവൈത്ത് സിറ്റി: മലയാളി യുവതി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് മൂടാടി പാലക്കുളം സ്വദേശി സഫീന ഹൻഷാസ് (31) ആണ് മരിച്ചത്. അസുഖബാധിതയായി കഴിഞ്ഞ പത്ത് ദിവസത്തോളമായി കുവൈത്തിലെ ജാബിർ അഹ്മദ് ഹോസ്പിറ്റൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അയനിക്കാട് സ്വദേശിയായ ഭര്‍ത്താവ് ഹൻഷാസ് മഫാസ് കുവൈത്തിൽ ബിസിനസുകാരനാണ്. മക്കൾ: ഹന്നൂൻ സിയ, ഹാനിയ ഹെൻസ (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, കുവൈത്ത്), തെഹ്‌നൂൻ (ആറ് മാസം). പിതാവ്: ഹുസൈൻ മൂടാടി. മാതാവ്: ജമീല. ഏക സഹോദരൻ ജസീം കുവൈത്തിലാണ് ജോലി ചെയ്യുന്നത്.
Comments (0)