
മസ്തിഷ്കാഘാതം; കുവൈത്തിൽ മലയാളി യുവതി മരിച്ചു
കുവൈത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് സ്വദേശിനിയായ സഫീന ഹൻഷാസ് (31) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് സഫീന മരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തോളമായി ജാബിർ അഹ്മദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഉസൈൻ മൂടാടിയുടെയും ജമീലയുടെയും മകളാണ് സഫീന. കുവൈത്തിൽ ബിസിനസുകാരനായ ഹൻഷാസ് മഫാസിൻ്റെ ഭാര്യയാണ്. മക്കൾ: ഹന്നൂൻ സിയ, ഹാനിയ ഹെൻസ (ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ, കുവൈത്ത് ), തെഹ്നൂൻ (ആറ് മാസം പ്രായം). കെ കെ എം എ ‘മാഗ്‌നെറ്റ്’ ടീമിൻ്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു. തുടർന്ന് ഞായറാഴ്ച രാവിലെ 8.30ഓടെ അയനിക്കാട് ജുമുഅത്ത്പള്ളിയിൽ ഖബറടക്കം നടന്നു.
Comments (0)