
Kuwait Beautify Project: കുവൈത്തിനെ കൂടുതല്‍ സുന്ദരിയാക്കും; പദ്ധതിയുമായി മുനിസിപ്പാലിറ്റി
Kuwait Beautify Project കുവൈത്ത് സിറ്റി: രാജ്യത്തെ കൂടുതല്‍ സുന്ദരിയാക്കാന്‍ പദ്ധതിയുമായി മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളുടെ സൗന്ദര്യവത്കരണ നിയന്ത്രണങ്ങളെ കുറിച്ചുള്ള നിര്‍ദേശം കുവൈത്തിലെ വിവിധ പ്രദേശങ്ങള്‍ മനോഹരമാക്കുന്നതിനുള്ള വ്യക്തിഗതവും കൂട്ടായതുമായ ശ്രമങ്ങളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്നതായി നഗരസഭാ അംഗം എൻജിനീയർ. അബ്ദുൾ ലത്തീഫ് അൽ ദായി പറഞ്ഞു.പൊതു ഇടങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ലഭ്യമായ അവസരങ്ങൾ ഉയർത്തിക്കാട്ടാനാണ് നിർദ്ദേശമെന്ന് അൽ-ദായി ഒരു പത്രക്കുറിപ്പിൽ വിശദീകരിച്ചു. ഇതിലൂടെ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ നഗരങ്ങൾ, നഗരപ്രാന്തങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ മനോഹരമാക്കുന്നതിന് മുൻകൈയെടുക്കാനും പങ്കാളികളാകാനും സ്വകാര്യ മേഖലയെയും വ്യക്തികളെയും സിവിൽ സൊസൈറ്റി ഓർഗനൈസേഷനെയും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഈ നിർദ്ദേശം ഉടൻ തന്നെ മുനിസിപ്പൽ കൗൺസിലിൽ ചർച്ച ചെയ്ത് 2025ൽ അംഗീകരിച്ച് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Comments (0)