Posted By ashly Posted On

Pollution in Kuwait: കുവൈത്തിലെ മലിനീകരണം; താമസക്കാരുടെ ആരോഗ്യത്തിന് അപകടകരമോ?

Pollution in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലെത്തിയെന്ന സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പൂർണമായും തെറ്റാണെന്ന് എൻവയോൺമെൻ്റ് പ്രൊട്ടക്ഷൻ സൊസൈറ്റി മേധാവി ഡോ. വജ്ധന്‍ അല്‍- അഖബ്. എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റി (ഇപിഎ) ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകളോ പ്രസ്താവനകളോ നൽകിയിട്ടില്ലെന്ന് അൽ-സെയാസ്സയ്ക്ക് നൽകിയ പ്രത്യേക പ്രസ്താവനയിൽ അവർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/LHJgec2uRRAEClZ51x8ySo വിദേശ സ്ഥാപനങ്ങളിൽ ചിലത് കുവൈത്തിൻ്റെ പരിസ്ഥിതിക്ക് വേണ്ടി കൃത്യത സ്ഥിരീകരിക്കാത്ത എയർ ക്വാളിറ്റി മോണിറ്ററിങ് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് കൃത്യമല്ലാത്ത വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന സൂചകങ്ങളും നല്‍കുന്നതായി അവർ ചൂണ്ടിക്കാട്ടി. ഇപിഎയുടെ ഔദ്യോഗിക എയർ ക്വാളിറ്റി മോണിറ്ററിങ് ആപ്ലിക്കേഷനായ ഇ-മിസ്ക് അനുസരിച്ച്, കുവൈത്തിലെ നിലവിലെ വായുവിൻ്റെ നിലവാരം ദേശീയ നിലവാരത്തേക്കാൾ വളരെ താഴെയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *