
California Wildfire Kuwait: കാലിഫോർണിയ കാട്ടുതീ കുവൈത്ത് പൗരന്മാരെയൊന്നും ബാധിച്ചിട്ടില്ലെന്ന് അംബാസഡര്‍
California Wildfire Kuwait വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ കുവൈത്ത് പൗരന്മാരെയൊന്നും ബാധിച്ചിട്ടില്ലെന്ന് അംബാസഡര്‍ സ്ഥിരീകരിച്ചു. യുഎസിലെ കുവൈത്ത് അംബാസഡര്‍ ഷെയ്ഖ അല്‍-സെയിന്‍ അല്‍-സബാഹ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തീപിടിത്തത്തില്‍ കാലിഫോര്‍ണിയ പൗരന്മാര്‍ക്ക് പരിക്കേറ്റിരുന്നു.കുവൈത്ത് പൗരന്മാരെല്ലാം ജാഗരൂരകരായിരിക്കണമെന്നും തീ ബാധിത പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രസ്താവനയില്‍ അറിയിച്ചു. വാഷിംഗ്ടണിലെ കുവൈത്ത് എംബസിയും മറ്റ് നയതന്ത്രദൗത്യങ്ങളും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യങ്ങളോടും പ്രതികരിക്കാൻ തയ്യാറാണെന്നും പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.
Comments (0)