Posted By ashly Posted On

കുവൈത്തില്‍ 30 വയസിന് മുകളില്‍ വിവാഹതിരാകാത്ത സ്ത്രീകളുടെ എണ്ണം പുറത്തുവിട്ടു, കാരണം…

കുവൈത്ത് സിറ്റി: രാജ്യത്ത് മുപ്പത് വയസിന് മുകളില്‍ വിവാഹിതരാകാത്ത സ്ത്രീകളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. മുപ്പത് വയസിന് മുകളിലുള്ള 39,765 സ്ത്രീകള്‍ കുവൈത്തില്‍ അവിവാഹിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചില വിദഗ്ധരുടെ അഭിപ്രായത്തിൽ, ആർട്ടിക്കിൾ 8 പ്രകാരമുള്ള പൗരത്വം പിൻവലിക്കാനുള്ള തീരുമാനം കുവൈത്ത് സ്ത്രീകൾക്കിടയിലെ സ്പിൻസ്റ്റേർഹുഡ് (വൃദ്ധകന്യകാത്വം) കുറയ്ക്കാൻ സഹായിക്കും.269,611 കുവൈത്തി സ്ത്രീകളാണ് വിവാഹിതരായത്. ഇതില്‍ 250,140 സ്ത്രീകള്‍ കുവൈത്ത് പൗരന്മാരെയും 18,002 സ്ത്രീകള്‍ അറബ് പൗരന്മാരെയുമാണ് വിവാഹം ചെയ്തത്. 693 കുവൈത്തി സ്ത്രീകള്‍- ഏഷ്യന്‍ പൗരന്മാര്‍, 50- അറബ് ഇതര ആഫ്രിക്കൻ പൗരന്മാർ, 264- യൂറോപ്യന്‍ പൗരന്മാര്‍, 402- നോര്‍ത്ത് അമേരിക്കന്‍ പൗരന്മാര്‍, 64- സൗത്ത് അമേരിക്കന്‍, 39- ഓസ്ട്രേലിയന്‍ പൗരന്മാര്‍ എന്നിവരെയാണ് വിവാഹം ചെയ്തത്. ആർട്ടിക്കിൾ 8 പ്രകാരമുള്ള പൗരത്വം പിൻവലിക്കുന്നത് സമൂഹത്തിൻ്റെ ചലനാത്മകതയെ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് ഗൾഫ് സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഡോക്യുമെൻ്റേഷൻ ഡയറക്ടർ ജനറൽ ഡോ. ഇബ്രാഹിം അൽ-ശുക്രി സ്ഥിരീകരിച്ചു. വിദേശികളുമായുള്ള കുവൈറ്റ് യുവാക്കളുടെ വിവാഹം ഇത് ഗണ്യമായി കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *