
Passenger Threatened to Kill Inside Flight: ‘എല്ലാവരെയും കൊല്ലും’; പറന്നുയര്‍ന്ന വിമാനത്തിനുള്ളില്‍ തോക്ക് പുറത്തെടുത്തു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരന്‍
Passenger Threatened to Kill Inside Flight വിമാനയാത്രയ്ക്കിടെ തോക്ക് പുറത്തെടുത്ത് സഹയാത്രികരെ പരിഭ്രാന്തരാക്കി യാത്രക്കാരന്‍. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ വിമാനത്തിനുള്ളില്‍ തോക്ക് പുറത്തെടുത്ത് സഹയാത്രികരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഹോണ്ടുറാസില്‍നിന്ന് വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ശേഷമാണ് യാത്രക്കാരിലൊരാള്‍ തോക്ക് പുറത്തെടുത്തത്. നടുക്കുന്ന സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ വലിയ അപകടമാണ് ഒഴിവായത്. സഹയാത്രികരെ കൊല്ലുമെന്നായിരുന്നു തോക്കുയർത്തി ഇയാള്‍ ഭീഷണി മുഴക്കിയത്. ഹോണ്ടുറാസില്‍നിന്ന് റോത്താനിലേക്ക് സഞ്ചരിച്ച വിമാനത്തിലാണ് നടുക്കുന്ന സാഹചര്യമുണ്ടായത്. എന്നാല്‍, ഉദ്യോഗസ്ഥര്‍ വേഗം ഇയാളെ കീഴ്പ്പെടുത്തിയ ശേഷം കൈയില്‍നിന്ന് തോക്ക് പിടിച്ചുവാങ്ങി വിലങ്ങ് വെച്ച് സീറ്റില്‍ നിന്ന് മാറ്റുകയായിരുന്നു. ഉടന്‍തന്നെ പൈലറ്റ് അടിയന്തരലാന്‍ഡിങിന് അനുമതി തേടി. വിമാനം പറന്നുയർന്ന അതേ വിമാനത്താവളത്തിൽ തന്നെ തിരികെ ഇറക്കുകയും ചെയ്തു. പിന്നീട്, യാത്ര തുടരാനായി ഇവരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിലെ പരിശോധനയെയും സുരക്ഷയെയും പറ്റി ഗുരുതരആരോപണങ്ങളാണ് ഉയരുന്നത്. സുരക്ഷാ പരിശോധനയെല്ലാം മറികടന്ന് സ്വന്തം കൈയിൽ തോക്കുമായി എങ്ങനെയാണ് ഇയാള്‍ വിമാനത്തിനുള്ളില്‍ പ്രവേശിച്ചതെന്നാണ് ആളുകള്‍ ചോദിക്കുന്നത്.
Comments (0)