
Philippines Ban Workers to Kuwait: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നില്ലെന്ന് ഫിലിപ്പീൻസ്, കാരണം….
Philippines Ban Workers to Kuwait മനില: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി ഫിലിപ്പീന്‍സ്. രണ്ട് ഫിലീപ്പിന്‍ പൗരന്മാരുടെ മരണത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് കുടിയേറ്റ തൊഴിലാളികളുടെ വകുപ്പ് (ഡിഎംഡബ്ല്യു) അറിയിച്ചു. ഡാഫ്നി നക്കലബന്, ജെന്നി അല്‍വാറാഡോ എന്നീ രണ്ട് ഫിലിപ്പീനുകാരാണ് മരിച്ചത്. ഒക്ടോബറിൽ നക്കലബനെ കാണാതായതായി രണ്ടാമത്തെ തൊഴിലുടമ റിപ്പോർട്ട് ചെയ്യുകയും പിന്നീട് കുവൈത്തിലെ ഒരു വ്യക്തിയുടെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. കല്‍ക്കരി കത്തിച്ചുണ്ടായ പുക ശ്വസിച്ചാണ് അല്‍വറാഡോ മരിച്ചത്. കുടുംബത്തിന് മറ്റൊരാളുടെ മൃതദേഹമാണ് അല്വറാഡോയുടേതെന്ന് പറഞ്ഞ് അയച്ചത്. ആ മൃതദേഹം ഫീലിപ്പീന്‍സ് കുവൈത്തിലേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്തിരുന്നു. മുന്‍പും ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കുന്നതില്‍നിന്ന് ഫിലിപ്പീന്‍സ് വിലക്കിയിട്ടുണ്ട്. ഗൾഫ് രാജ്യത്തേക്കുള്ള ഫിലിപ്പിനീസ് പൗരന്മാരെ അയക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെകുറിച്ച് കുടിയേറ്റ തൊഴിലാളികളുടെ സെക്രട്ടറി ഹാന്‍സ് കാക്ഡാക് പറഞ്ഞു. നിലവിൽ കുവൈത്തിൽ ഏകദേശം 215,000 ഫിലിപ്പീന് പൗരന്മാരാണുള്ളത്. നിരവധി ഫിലിപ്പിനോ കുടുംബങ്ങളെ ഈ തീരുമാനം കാര്യമായി ബാധിക്കും.
Comments (0)