Posted By ashly Posted On

Athira Murder: ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞു; കൊലപ്പെടുത്താന്‍ പ്രതി ലോഡ്ജില്‍ കാത്തിരുന്നത് ഒരാഴ്ച

Athira Murder തിരുവനന്തപുരം: കഠിനംകുളത്ത് കഴുത്തിന് കുത്തേറ്റ് മരിച്ച ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞു. എറണാകുളം ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പാണ് ഈ ഇന്‍സ്റ്റഗ്രാം സുഹൃത്തെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. കുടുംബത്തെ ഉപേക്ഷിച്ച് കൂടെവരണമെന്ന ആവശ്യം നിരസിച്ചതോടെ പ്രതി ആതിരയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്താന്‍ അവസരം നോക്കി പ്രതി പെരുമാതുറയിലെ ലോഡ്ജില്‍ ഒരാഴ്ച താമസിച്ചതായും പോലീസ് കണ്ടെത്തി. വീട്ടിലെത്തി ആതിരയെ കൊലപ്പെടുത്തിയതിന് പിന്നാലെ സ്കൂട്ടറുമായാണ് പ്രതി കടന്നുകളഞ്ഞത്. സ്കൂട്ടര്‍ പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍റെ പരിസരത്തുനിന്ന് കണ്ടെത്തി. ഏഴുമാസത്തിന് മുന്‍പ് ജോണ്‍സനെ കുറിച്ച് ആതിര പറയുന്നതായി ഭര്‍ത്താവ് രാജേഷ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. രാജേഷ് ഇതേക്കുറിച്ച് അന്വേഷിക്കാതിരുന്നത് സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലെ റീല്‍സുകള്‍ വഴിയാണ് ആതിര പ്രതി ജോണ്‍സനുമായി അടുപ്പത്തിലായതെന്നാണ് പോലീസിന്‍റെ നിഗമനം. സൗഹൃദം പിന്നീട് അടുപ്പവും പ്രണയവുമാകുകയായിരുന്നു. ആതിരയെ കാണാന്‍ ജോണ്‍സന്‍ വീട്ടിലെത്തിയിരുന്നതായും പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കായംകുളം സ്വദേശിയായ ആതിരയെ ഭര്‍തൃവീട്ടില്‍ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് രാജേഷ് 11.30 യോടെ മടങ്ങിയെത്തിയപ്പോഴാണ് ആതിര വീട്ടില്‍ കുത്തേറ്റ് കിടക്കുന്നായി കണ്ടത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *