
Priest Honey Trap: വൈദികനുമായി ഫോണിലൂടെ അടുപ്പം, വീഡിയോ കോളിലൂടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി; ഹണിട്രാപ്പില്‍പ്പെടുത്തി തട്ടിയത് 41 ലക്ഷം
Priest Honey Trap വൈക്കം: വൈദികനെ ഹണിട്രാപ്പില്‍പ്പെടുത്തി കവര്‍ന്നത് 41 ലക്ഷം രൂപ. കേസില്‍ യുവതിയും കാമുകനും അറസ്റ്റിലായി. ബെംഗളൂരുവില്‍ താമസമാക്കിയ നേഹ ഫാത്തിമ (25), കാമുകന്‍ സാരഥി (28) എന്നിവരാണ് അറസ്റ്റിലായത്. വൈദികന്‍റെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വൈക്കത്തെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിലെ പ്രധാന അധ്യാപകനാണ് വൈദികന്‍. ഈ സ്കൂളില്‍ ഒഴിവുണ്ടെന്ന അപേക്ഷ കണ്ടാണ് 2023 ഏപ്രിലില്‍ നേഹ ഫാത്തിമ വൈദികനെ ബന്ധപ്പെട്ടത്. തുടര്‍ന്ന്, ഇരുവരും ഫോണിലൂടെ അടുപ്പം സ്ഥാപിച്ചു. യുവതി ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ വൈദികന് അയച്ചുനല്‍കി. തുടര്‍ന്ന്, വൈദികനെ വീഡിയോകോള്‍ ചെയ്ത് നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.ഈ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പല തവണയായി വൈദികനില്‍നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്തു. കഴിഞ്ഞദിവസം 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ വൈദികന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്‍റെ നിര്‍ദേശപ്രകാരം, പണം വാങ്ങാന്‍ വൈക്കത്തേക്ക് വൈദികന്‍ പ്രതികളോട് ആവശ്യപ്പെട്ടു. പിന്നാലെ, വൈക്കത്തെത്തിയ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ റിമാന്‍ഡ് ചെയ്തു. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ യുവതിയുടെ അമ്മയുടെ വീട് കണ്ണൂരിലായതിനാല്‍ ഈ ബന്ധം ഉപയോഗിച്ചാണ് യുവതി ജോലിക്കായി വൈദികനെ വിളിച്ചത്. കാമുകന്‍ സാരഥി തമിഴ്നാട് സ്വദേശിയാണ്. ഇരുവര്‍ക്കുമെതിരെ മുന്‍പ് കേസുകളുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
Comments (0)