
കുവൈറ്റിൽ മണൽപ്പൂച്ചകളുടെ എണ്ണം കൂടുന്നു
കുവൈറ്റിൽ മണൽപ്പൂച്ചകളുടെ എണ്ണം കൂടുന്നു. കുവൈറ്റിലെ അൽ-സാൽമി പ്രദേശത്താണ് മണൽ പൂച്ചയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് പ്രദേശത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവെന്ന് കുവൈറ്റ് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി പറഞ്ഞു. അൽ-സാൽമി പ്രദേശത്ത് മണൽപ്പൂച്ചയെ അടുത്തിടെ കണ്ടതായി പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. മരുഭൂമി പ്രദേശങ്ങളിലെ കാടുകലിലെ മാളങ്ങളിലും ക്വാറികളിൽ അഭയം കണ്ടെത്തുന്നതായും മനസ്സിലാക്കുന്നു. “കുവൈറ്റിന്റെ വടക്കൻ, കിഴക്കൻ മരുഭൂമി പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അപൂർവമായ സസ്യജാലങ്ങളും പാറക്കെട്ടുകളും ഉള്ള പ്രദേശങ്ങളിൽ, മണൽപ്പൂച്ചയെ സാധാരണയായി കാണപ്പെടുന്നു,” ഡോ. അൽ-സൈദാൻ പറഞ്ഞു. “കുവൈറ്റിന്റെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾക്കൊപ്പം ഈ പ്രദേശങ്ങളും ഈ ജീവിവർഗങ്ങൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥകൾ നൽകുന്നുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള മൂന്ന് പ്രധാന ഇടളിലാണ് മണൽപ്പൂച്ചയെ സാധാരണയായി കാണപ്പെടുന്നത്. ആഫ്രിക്കയിലെ സഹാറ മരുഭൂമി, അറേബ്യൻ ഉപദ്വീപിന്റെ ചില ഭാഗങ്ങൾ, മധ്യേഷ്യയിലെ പ്രദേശങ്ങൾ. കുവൈറ്റിലെ കഠിനമായ ചൂടിലാണ് മണൽപൂച്ച വളരുന്നത്. പകൽ സമയത്ത് ഉപരിതല താപനില 50°C യിൽ കൂടുതലാകുകയും രാത്രിയിൽ മരുഭൂമിക്ക് താഴെയാകുകയും ചെയ്യും. ചെറിയ എലികൾ, പക്ഷികൾ, ഉരഗങ്ങൾ, പ്രാണികൾ തുടങ്ങിയവയാണ് മണൽപ്പൂച്ചയുടെ ഭക്ഷണം. ആവാസവ്യവസ്ഥയുടെ തകർച്ച, മരുഭൂവൽക്കരണം, അനിയന്ത്രിതമായ ഭൂമി വികസനം തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങളുടെ ആഘാതങ്ങളുൾപ്പടെ നിരവധി പാരിസ്ഥിതിക ഭീഷണികൾ മണൽ പൂച്ച നേരിടുന്നുണ്ടെന്നും ഡോ. അൽ-സൈദാൻ അഭിപ്രായപ്പെട്ടു. കഠിനമായ മരുഭൂമി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് ഇവർക്ക് ഉണ്ടായിരുന്നിട്ടും, ഈ വെല്ലുവിളികൾ ഈ ജീവിവർഗത്തിന്റെ ദുർബലതയ്ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)