
Super Seat Sale: മിസ്സാക്കല്ലേ, 2800 രൂപയ്ക്ക് ടിക്കറ്റ്; സൂപ്പർ സീറ്റ് സെയിലുമായി പ്രമുഖ വിമാനക്കമ്പനി
Super Seat Sale വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് രണ്ട് വരെയാണ് ഈ ഓഫര്‍. 2800 രൂപയ്ക്ക് (129 ദിര്‍ഹം) ടിക്കറ്റ് ലഭ്യമാകും. ഈ കാലയളവിൽ സ്പെഷ്യൽ നിരക്കിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് ഈ വര്‍ഷം സെപ്തംമ്പർ ഒന്ന് മുതൽ 2026 മാർച്ച് 28 വരെ എയർ അറേബ്യയുടെ ശൃംഖലയിലുള്ള ഏത് സ്ഥലത്തേക്കും യാത്ര ചെയ്യാൻ സാധിക്കും. പരിമിത കാലയളവിലേക്ക് ‘സൂപ്പർ സീറ്റ് വിൽപ്പന’യാണ് എയർ അറേബ്യ ഒരുക്കുന്നത്. സ്പെഷ്യൽ ഓഫർ ലോകം മുഴുവനുള്ള നെറ്റ്‌വർക്കിലുടനീളമുള്ള 500,000 സീറ്റുകളിൽ ലഭ്യമായിരിക്കും. ലോകത്ത് എവിടെനിന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത.
Comments (0)