
Brawl at Kuwait Airport: കുവൈത്തിലെ വിമാനത്താവളത്തില്‍ സംഘര്‍ഷം, ബന്ധുക്കളെന്ന് സംശയം; എട്ട് പേര്‍ക്കെതിരെ അന്വേഷണം
Brawl at Kuwait Airport കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4 (T4) ല്‍ ആഗമന ഗേറ്റിന് പുറത്ത് സംഘര്‍ഷം. ബന്ധുക്കളെന്ന് സംശയിക്കുന്ന എട്ട് പേര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ കുവൈത്ത് പൗരന്മാരാണെന്ന് പോലീസ് പറഞ്ഞു. സംഘര്‍ഷത്തില്‍ ഉൾപ്പെട്ട അഞ്ച് വ്യക്തികൾ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഒരാളെ ആംബുലന്‍സില്‍ ഫര്‍വാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കി ഏഴ് പേരെ ചോദ്യം ചെയ്യുന്നതിനായി ജിലീബ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. അറബ് രാജ്യത്തുനിന്ന് കുവൈത്ത് വിമാനത്തിൽ എത്തിയപ്പോഴാണോ അതോ കുവൈത്തിൽ ഇറങ്ങിയതിന് ശേഷമുള്ള തർക്കമാണോ ഇതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
Comments (0)