
കുവൈത്തിൽ കുറഞ്ഞ വിവാഹപ്രായം 18 വയസാക്കി
കുവൈത്ത് സിറ്റി: കുവൈത്തിൽ കുറഞ്ഞ വിവാഹ പ്രായം 18 വയസാക്കി ഉയർത്തി.
ഇണകൾ വൈകാരികവും സാമൂഹികവുമായ പക്വത നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് തീരുമാനമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ കുവൈത്തിൽ വിവാഹിതരാകാനുള്ള ചുരുങ്ങിയ പ്രായം പുരുഷന്മാർക്ക് 17 വയസും സ്ത്രീകൾക്ക് 15 വയസും ആയിരുന്നു. 2024ൽ 1,145 പ്രായപൂർത്തിയാകാത്ത വിവാഹങ്ങളുടെ രജിസ്ട്രേഷൻ നടന്നതായാണ് കണക്കുകള്‍.പ്രായപൂർത്തിയാകാത്തവർക്കിടയിലെ വിവാഹമോചന നിരക്ക് മുതിർന്നവരേക്കാൾ ഇരട്ടിയാണ്. ഭാവി തലമുറകൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ ജീവിതാന്തരീക്ഷം ഒരുക്കാൻ രാജ്യം പ്രതിജ്ഞാബദ്ധരാണെന്ന് നീതിന്യായ മന്ത്രി നാസർ അൽസുമൈത് പറഞ്ഞു.
Comments (0)