
Kuwait Execution: വിധിച്ചത് എട്ടുപേരെ തൂക്കിലേറ്റാന്‍; കുവൈത്തില്‍ അവസാനനിമിഷം കഴുമരത്തില്‍നിന്ന് രക്ഷപ്പെട്ടത്…
Kuwait Execution കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്നലെ (ജനുവരി 19) തൂക്കിലേറ്റാന്‍ വിധിച്ചത് എട്ട് പേരെ. എന്നാല്‍, അവസാനനിമിഷം കഴുമരത്തില്‍ നിന്ന് മൂന്നുപേര്‍ മോചിതരായി. എന്നാല്‍, അഞ്ച് പേരുടെ വധശിക്ഷ കുവൈത്തില്‍ നടപ്പാക്കി. ഇന്ന് (ജനുവരി 19) രാവിലെ കുവൈത്ത് സെന്‍ട്രല്‍ ജയിലിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഒരു സ്വദേശി സ്ത്രീയടക്കമുള്ള അഞ്ച് പേരാണ് തൂക്കിലേറ്റപ്പെട്ടത്. അഞ്ചുപേരും കൊലക്കേസ് പ്രതികളാണ്. സുഹൃത്തിനെ കൊന്ന കേസിലാണ് സ്വദേശി സ്ത്രീയുടെ ശിക്ഷ. കഴിഞ്ഞ സെപ്തംബര്‍ മാസം നടപ്പാക്കാനിരുന്ന ഇവരുടെ ശിക്ഷ അവസാനം നിമിഷം മാറ്റിവെച്ചിരുന്നു. എട്ടുപേരുടെ വധശിക്ഷയാണ് ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് മൂന്നുപേരുടെ ശിക്ഷ മാറ്റുകയായിരുന്നു. ഇവര്‍ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ മാപ്പ് നല്‍കിയതിനാലാണ് വധശിക്ഷയില്‍ നിന്ന് മോചിതരായത്.
Comments (0)