
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഫഹാഹീൽ എക്‌സ്‌പ്രസ് വേയിൽ ഗതാഗത നിയന്ത്രണം
കുവൈത്ത് സിറ്റി: ഫഹാഹീല്‍ എക്സ്പ്രസ് വേയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അറ്റകുറ്റപ്പണികള്‍ക്കായാണ് ഫഹാഹീൽ എക്‌സ്‌പ്രസ് വേയിൽ അഹമ്മദിയിലേക്കുള്ള പാത അടച്ചത്. വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവർമാരോട് വേഗപരിധിയും ഗതാഗത മാര്‍ഗനിർദേശങ്ങളും പാലിക്കണമെന്നും മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ആവശ്യപ്പെട്ടു.
Comments (0)