
Travel Ban To Maid in Kuwait: മോഷണം നടത്തി മുങ്ങി, ഫോണ്‍ സ്വിച്ച് ഓഫ്; കുവൈത്തില്‍ വീട്ടുജോലിക്കാരിക്ക് യാത്രാവിലക്ക്
Travel Ban To Maid in Kuwait കുവൈത്ത് സിറ്റി: മോഷണം നടത്തിയതിന് പിന്നാലെ വീട്ടുജോലിക്കാരിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. വീട്ടില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞതായി കുവൈത്ത് പൗരന് അഹ്മദി ഗവര്‍ണറേറ്റിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മോഷണശേഷം വീട്ടുജോലിക്കാരി മുങ്ങി. രാവിലെ മുതല്‍ വീട്ടുജോലിക്കാരിയെ കാണാതായെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ഫോണ്‍ സ്വച്ച് ഓഫായെന്നും വീട്ടുടമസ്ഥ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന്, വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രിക്കൽ വീട്ടുപകരണങ്ങളും മോഷണം പോയതായി കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി, അധികൃതര്‍ വീട്ടുജോലിക്കാരിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
Comments (0)