
UK India Young Professional Scheme: ഇന്ത്യക്കാര്‍ക്ക് വമ്പന്‍ അവസരവുമായി യുകെ
UK India Young Professional Scheme: തിരുവനന്തപുരം: ഇന്ത്യക്കാര്‍ക്ക് രണ്ടുവര്‍ഷം വരെ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും അവസരം. യുകെ – ഇന്ത്യ യങ് പ്രൊഫഷണല്‍സ് സ്കീം പ്രകാരം 3000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ ഈ അവസരമുണ്ട്. അപേക്ഷിക്കുന്നവര്‍ 30 വയസും അതിന് താഴെയുള്ളവരുമായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക യുകെ ഗവണ്‍മെന്‍റ് വെബ്സൈറ്റില്‍ സൗജന്യ ഓണ്‍ലൈന്‍ ബാലറ്റില്‍ പ്രവേശിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. ബാലറ്റ് ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 2.30ന് (ഇന്ത്യന്‍ സമയം) തുറക്കുകയും 20ന് ഉച്ചയ്ക്ക് 2.30ന് അടയ്ക്കുകയും ചെയ്യും. സ്കീം പ്രകാരം 18ന് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30നാണ് ലിങ്കില്‍ കയറി പ്രവേശിക്കേണ്ടത്. യുകെ ഗവണ്മെന്‍റിന്‍റെ വെബ്സൈറ്റിൽ ബാലറ്റ് ആരംഭിക്കുമ്പോൾ ഇന്ത്യയിൽ താമസിക്കുന്ന ഡിഗ്രിയോ പിജിയോ ഉഉള്ളവർക്ക് അപേക്ഷ നൽകി പങ്കെടുക്കാവുന്നതാണ്. ബാലറ്റിൽ പ്രവേശിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം പേര്, ജനന തീയതി, പാസ്പോർട്ട് വിശദാംശങ്ങൾ, പാസ്പോർട്ടിന്‍റെ ഒരു സ്കാൻ ചെയ്ത കോപ്പി, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നൽകണം. ഇതിൽ പങ്കെടുക്കുന്നവരിൽനിന്ന് ക്രമരഹിതമായി ആളുകളെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. വിജയിച്ച അപേക്ഷകരെ ബാലറ്റിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തെരഞ്ഞെടുക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്യും. കൂടുതല്‍ വിവരത്തിന് യുകെ ഗവണ്‍മെന്‍റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ബാലറ്റില്‍ പ്രവേശിക്കുന്നതിനുള്ള ലിങ്ക്- https://www.gov.uk/india-young-professionals-scheme-visa
Comments (0)