
കുവൈത്തിലെ പ്രമുഖ ആശുപത്രിയുടെ പാര്‍ക്കിങ് കെട്ടിടത്തില്‍ വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം
കുവൈത്ത് സിറ്റി: വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം. കുവൈത്തിലെ ഹവല്ലി ഏരിയയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കെട്ടിടത്തിലെ ഒരു മുറിയുടെ ചുവരുകൾ തകർന്നു. ഉടൻ തന്നെ ഹവല്ലി സെൻ്റർ ഫയർ ബ്രിഗേഡ് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. അപകടത്തിൽ ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.
Comments (0)