Posted By ashly Posted On

Water Scarcity in Mena: ജലക്ഷാമത്തിന്‍റെ വക്കില്‍; അടുത്ത 25 വര്‍ഷത്തിനുള്ളില്‍ മിനയിലെ ജലലഭ്യതയില്‍ കുറവ് വരും

Water Scarcity in Mena കുവൈത്ത് സിറ്റി: അടുത്ത 25 വര്‍ഷത്തിനുള്ളില്‍ മധ്യപൂര്‍ വടക്കന്‍ ആഫ്രിക്കന്‍ (മിന) മേഖലയിലെ ജലലഭ്യതയില്‍ 20 ശതമാനം കുറവ് വരുമെന്ന് അധികൃതര്‍. ജലത്തിന്‍റെ ആവശ്യകത 50 ശതമാനം ഉയരുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ് മിന മേഖലയിലെ 85 ശതമാനവും ജലവും വിനിയോഗിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്. ഇന്നലെ (ജനുവരി 22) കുവൈത്തില്‍ സമാപിച്ച ദ്വിദിന ജല വികസന സാമ്പത്തിക ഫോറത്തിൽ അറബ് ഫണ്ട് ഫോർ ഇക്കോണമിക് ആൻഡ് സോഷ്യൽ ഡവലപ്മെന്‍റ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ ബാദർ അൽ സാദ് ആണ് ഇക്കാര്യം അറിയിച്ചത്. ആഗോള ജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും പുതുമ, നിക്ഷേപം, സുസ്ഥിര നയങ്ങൾ എന്നിവയുടെ അടിയന്തര അനിവാര്യതയും അൽ സാദ് ഉയർത്തിക്കാട്ടി. ലോകജനസംഖ്യയിലെ 6 ശതമാനം ആളുകൾക്ക് ലഭ്യമാകുന്ന ആഗോള പുനരുപയോഗ ശുദ്ധജല സ്രോതസുകളുടെ ഒരു ശതമാനത്തിൽ താഴെയാണ് മിനയിലെ ജലക്ഷാമത്തിന്‍റെ തോത്. ആഗോളശരാശരിയായ 5,500 ക്യൂബിക് മീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ മിനയിലെ പൗരന്മാർക്ക് വർഷത്തിൽ 480 ക്യുബിക് മീറ്റർ വെള്ളത്തിന്‍റെ ലഭ്യതയുണ്ട്. ജനസംഖ്യയിൽ 60 ശതമാനം പേർ ഉപരിതലജലത്തിലും 24 ശതമാനം പേർ ഭൂഗർഭജലത്തെയുമാണ് ആശ്രയിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *