
Water Supply Interruption Kuwait: ശ്രദ്ധിക്കുക; കുവൈത്തില്‍ തിങ്കളാഴ്ച ഈ പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടും
Water Supply Interruption Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ ചില പ്രദേശങ്ങളിൽ നാളെ (ഫെബ്രുവരി 17, തിങ്കള്‍) ശുദ്ധജലവിതരണത്തിൽ തടസം നേരിടും. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹവല്ലി, അൽ ഷാബ്, ഖാദിസിയ എന്നിവിടങ്ങളില്‍ ശുദ്ധജലലഭ്യതയിൽ കുറവുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഹവല്ലി പമ്പിങ് സ്റ്റേഷനിലെ ജലശൃംഖലയിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. അതിനാല്‍ ജലവിതരണത്തിൽ തടസമുണ്ടാകുന്നതെന്നും തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പ്രവൃത്തനം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ എട്ട് മണിക്കൂർ നീണ്ടുനിൽക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)