
Assaulting Expat Kuwait: സ്‌കൂൾ പാർക്കിങ് സ്ഥലത്തുവെച്ച് പ്രവാസിയെ ആക്രമിച്ചു: കുവൈത്തില്‍ സ്ത്രീയും കുട്ടികളും അറസ്റ്റിൽ
Assaulting Expat kuwait കുവൈത്ത് സിറ്റി: സ്കൂള്‍ പാര്‍ക്കിങ് സ്ഥലത്തുവെച്ച് പ്രവാസിയെ അക്രമിച്ച സംഭവത്തില്‍ കുവൈത്തില്‍ സ്ത്രീയും കുട്ടികളും അറസ്റ്റില്‍. അൽ-ഫൈഹ ഏരിയയിലെ ഇബ്‌നു ബഷീർ സ്‌കൂളിൻ്റെ പാർക്കിങ് സ്ഥലത്തുവെച്ചാണ് അക്രമിച്ചത്. സംഭവത്തില്‍ ഒരു പ്രവാസിയെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് ആക്രമണത്തിനിരയായ 44 കാരനായ പ്രവാസി പറഞ്ഞു. പ്രതി തന്നെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായും സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നും പ്രവാസി വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് ദൃക്സാക്ഷികള്‍ അക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തെ നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിക്കും.
Comments (0)